Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kriti Shetty

അ​നു​വാ​ദ​മി​ല്ലാ​തെ കീ​ർ​ത്തി​യു​ടെ​യും കൃ​തി​യു​ടെ​യും ദേ​ഹ​ത്ത് തൊ​ട്ടു; സം​വി​ധാ​യ​ക​നെ​തി​രെ വി​മ​ർ​ശ​നം

പ്ര​മു​ഖ തെ​ലു​ങ്ക് സം​വി​ധാ​യ​ക​നാ​യ കെ. ​രാ​ഘ​വേ​ന്ദ്ര റാ​വു​വി​ന്‍റെ സ്ത്രീ​ക​ളോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ വി​മ​ർ​ശ​നം കു​ടു​ക്കു​ന്നു. സം​വി​ധാ​യ​ക​ൻ അ​നി​ൽ ര​വി​പു​ടി ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പൂ​ജ ച​ട​ങ്ങി​നാ​യി അ​വി​ടെ​യെ​ത്തി​യ രാ​ഘ​വേ​ന്ദ്ര നാ​യി​ക​മാ​രാ​യ കീ​ർ​ത്തി സു​രേ​ഷി​നോ​ടും കൃ​തി ഷെ​ട്ടി​യോ​ടും മോ​ശ​മാ​യി പെ​രു​മാ​റി എ​ന്നാ​ണ് ആ​രോ​പ​ണം.

അ​നു​വാ​ദ​മി​ല്ലാ​തെ അ​വ​രു​ടെ ദേ​ഹ​ത്ത് സ്പ​ർ​ശി​ച്ചു എ​ന്ന​താ​ണ് വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

വെ​ങ്കി​ടേ​ഷ്, ന​ന്ദ​മൂ​രി ക​ല്യാ​ൺ റാം, ​കീ​ർ​ത്തി സു​രേ​ഷ്, കൃ​തി ഷെ​ട്ടി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​നി​ൽ ര​വി​പു​ടി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ ച​ട​ങ്ങി​ലാ​ണ് സം​ഭ​വം.

ഹൈ​ദ​രാ​ബാ​ദി​ൽ വെ​ച്ചു​ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ദ്യ ക്ളാ​പ്പ് അ​ടി​ക്കു​ന്ന​തി​നാ​യി വി​ശി​ഷ്ടാ​തി​ഥി​യാ​യാ​ണ് മു​തി​ർ​ന്ന സം​വി​ധാ​യ​ക​ൻ രാ​ഘ​വേ​ന്ദ്ര റാ​വു​വി​നെ ക്ഷ​ണി​ച്ച​ത്.

 

Latest News

Corehub Up